Pixel ക്യാമറ ഉള്ളപ്പോൾ മികച്ച ചിത്രങ്ങളൊന്നും നഷ്ടപ്പെടില്ല! പോർട്രെയ്റ്റ്, രാത്രി മോഡ്, ടൈം ലാപ്സ്, സിനിമാറ്റിക് ബ്ലർ എന്നിവ പോലുള്ള ഫീച്ചറുകൾ ഉപയോഗിച്ച് മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കൂ.
അത്യാകർഷകമായ ഫോട്ടോകൾ എടുക്കൂ
• എക്സ്പോഷർ, വൈറ്റ് ബാലൻസ് നിയന്ത്രണങ്ങളോട് കൂടിയ HDR+ - HDR+ ഉപയോഗിച്ച് അതിമനോഹരമായ ഫോട്ടോകൾ എടുക്കൂ, മങ്ങിയ വെളിച്ചമോ പശ്ചാത്തല വെളിച്ചമോ ഉള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ചും.
• രാത്രി മോഡ് - ഇനി ഒരിക്കലും ഫ്ലാഷ് ഉപയോഗിക്കേണ്ടി വരില്ല. ഇരുട്ടിൽ പകർത്താൻ ബുദ്ധിമുട്ടുള്ള എല്ലാ വിശദാംശങ്ങളും വർണ്ണങ്ങളും രാത്രി മോഡ് പകർത്തുന്നു. ബഹിരാകാശഫോട്ടോഗ്രഫി ഉപയോഗിച്ച് ക്ഷീരപഥത്തിന്റെ ഫോട്ടോകൾ പോലും പകർത്താം!
• ക്യാമറാ കോച്ച് - മികച്ച ഫോട്ടോകൾ എടുക്കുന്നതിന് Gemini മോഡലുകളുടെ സഹായത്തോടെ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശവും ലഭിക്കും
• ഓട്ടോ ബെസ്റ്റ് ടേക്ക് - ഒരു സിംഗിൾ ഷട്ടർ ബട്ടൺ അമർത്തിയാൽ, നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുടെയും മികച്ച ചിത്രങ്ങൾ ലഭിക്കും
• മികച്ച റെസല്യൂഷനുള്ള സൂം - എത്ര ദൂരത്ത് നിന്നും വളരെ അടുത്തേക്ക് സൂം ചെയ്യാം. മികച്ച റെസല്യൂഷനുള്ള സൂം, സൂം ഇൻ ചെയ്യുമ്പോൾ മങ്ങൽ കൂടാതെ ചിത്രങ്ങൾ ഏറ്റവും മികച്ചതായി നിലനിർത്തുന്നു.
• പ്രോ റെസ് സൂം - വിപുലമായ ജനറേറ്റീവ് ഇമേജിംഗ് മോഡൽ ഉപയോഗിച്ച് 100x സൂം ചെയ്യൂ
• എന്നെ ചേർക്കൂ - ഫോട്ടോ എടുക്കുന്ന വ്യക്തിയെ ഉൾപ്പെടെ, മുഴുവൻ ഗ്രൂപ്പിനെയും നിങ്ങളുടെ ചിത്രങ്ങളിൽ ഉൾപ്പെടുത്തൂ
• ലോംഗ് എക്സ്പോഷർ - ദൃശ്യത്തിലെ ചലിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായ മങ്ങിക്കൽ ചേർക്കൂ
• ആക്ഷൻ പാൻ - നിങ്ങളുടെ വിഷയം ഫോക്കസ് ചെയ്യുന്നതിനിടയിൽ പശ്ചാത്തലത്തിൽ ക്രിയാത്മകമായ മങ്ങിക്കൽ ചേർക്കൂ
• മാക്രോ ഫോക്കസ് - ഏറ്റവും ചെറിയ വിഷയങ്ങളിൽ പോലും ഉജ്ജ്വലമായ വർണ്ണവും ശ്രദ്ധേയമായ വ്യത്യാസവും
• പ്രൊഫഷണൽ ക്രമീകരണങ്ങൾ - ഷട്ടർ സ്പീഡ്, ISO തുടങ്ങിയ വിപുലമായ ക്യാമറാ ക്രമീകരണം അൺലോക്ക് ചെയ്യൂ
ഓരോ ടേക്കിലും ഗംഭീര വീഡിയോകൾ
• വീഡിയോ ബൂസ്റ്റ് - ക്ലൗഡിൽ AI പ്രോസസിംഗ് വഴി അൾട്രാ ഷാർപ്പ് വീഡിയോ നേടൂ
• രാത്രി കാഴ്ചാ വീഡിയോ - രാത്രിയായതിന് ശേഷവും ആ മികച്ച നിമിഷം ആസ്വദിക്കൂ
• ആൾത്തിരക്കുള്ളതും മങ്ങിയ വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ പോലും അത്യാകർഷകമായ റെസല്യൂഷനും വ്യക്തമായ ഓഡിയോയും സഹിതം മികച്ച പൊരുത്തമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യൂ
• സിനിമാറ്റിക് ബ്ലർ - നിങ്ങളുടെ വിഷയത്തിന് പിന്നിലെ പശ്ചാത്തലം മങ്ങിക്കുന്നതിലൂടെ സിനിമാറ്റിക് ഇഫക്റ്റ് സൃഷ്ടിക്കൂ
• സിനിമാറ്റിക് പാൻ - നിങ്ങളുടെ ഫോണിന്റെ പാനിംഗ് ചലനങ്ങൾ സാവധാനത്തിലാക്കൂ
• ലോംഗ് ഷോട്ട് - ഡിഫോൾട്ട് ഫോട്ടോ മോഡിലായിരിക്കുമ്പോൾ ഷട്ടർ കീ ദീർഘനേരം അമർത്തി കാഷ്വൽ, ദ്രുത വീഡിയോകൾ എടുക്കൂ
ആവശ്യകതകൾ - Pixel ക്യാമറയുടെ ഏറ്റവും പുതിയ പതിപ്പ്, Android 16-ലും അതിന് ശേഷമുള്ള പതിപ്പുകളിലും റൺ ചെയ്യുന്ന Pixel ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ. Wear OS-നുള്ള Pixel ക്യാമറയുടെ ഏറ്റവും പുതിയ പതിപ്പ്, Pixel ഫോണുകളിൽ കണക്റ്റ് ചെയ്തിട്ടുള്ള Wear OS 5.1 (അതിന് മുകളിലുള്ളതും) ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ. ചില ഫീച്ചറുകൾ എല്ലാ ഉപകരണങ്ങളിലും ലഭ്യമല്ല.
അപ്ഡേറ്റ് ചെയ്ത തീയതി
2025, ഒക്ടോ 30